കോട്ടയം കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കാംപസിനുള്ളിലെ കുളത്തില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ജെസിയെ കൊലപ്പെടുത്തിയ ശേഷം ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചു എന്നായിരുന്നു ഭര്‍ത്താവ് സാം കെ ജോര്‍ജിന്റെ മൊഴി. നാല്‍പ്പത് അടി താഴ്ചയുള്ള കുളത്തില്‍ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ ആണ് ഫോണ്‍ കണ്ടെടുക്കാനായത്.
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് കഴിഞ്ഞ മാസം 26നാണ് ജെസിയെ സാം കെ. ജോര്‍ജ് കൊലപ്പെടുത്തിയത്. മൃതദേഹം ഇടുക്കി തൊടുപുഴ ചെപ്പുകുളത്ത് ഉപേക്ഷിച്ച ശേഷം ഇറാനിയന്‍ യുവതിക്കൊപ്പം കടന്ന പ്രതിയെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്.





0 Comments