മാണി.സി. കാപ്പൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് പഞ്ചായത്തിൽ 2 റോഡുകൾ ഉദ്ഘാടനം ചെയ്തു.
മാണി .സി . കാപ്പൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് എലിക്കുളം പഞ്ചായത്തിൽ പൂർത്തിയാക്കിയ രണ്ട് റോഡുകളുടെ ഉദ്ഘാടനം മാണി. സി കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു.
10,12 വാർഡുകളിലെ യഥാക്രമം ഇരട്ടക്കാലിക്കൽ ന രിയനാനി റോഡിന് 20 ലക്ഷം രൂപയും വെള്ളിലാക്കുഴി - പാറക്കുഴി റോഡിന് 16 ലക്ഷം രൂപയ്ക്കുമാണ് നിർമ്മാണം പൂർത്തിയായത് .വാർഡ് 10 ൽ വാർഡംഗം സിനിമോൾ കാക്കശ്ശേരിയും , 12 ൽ മുൻ വാർഡംഗം സുജാതദേവിയും അധ്യക്ഷയായിരുന്നു.
പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീരകത്തിൽ യമുന പ്രസാദ്, വെളിയന്നൂർ ദേശാഭിമാനി വായനശാല പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണ പിള്ള കുന്നേൽ . തോമസ് ഇരുപ്പക്കാട്ട്, ഷാജി പേഴും തോട്ടം, ജിബിൻ കണ്ടത്തുങ്കൽ, ദേവസ്യാ മുട്ടത്തു കുന്നേൽ എന്നിവർ സംസാരിച്ചു..

.jpeg)




0 Comments