2025 -26 സ്‌കൂൾ വർഷത്തെ പാലാ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ....... പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളാണ് വേദി ...... വീഡിയോ ഈ വാർത്തയോടൊപ്പം


2025 -26 സ്‌കൂൾ വർഷത്തെ പാലാ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു .......  പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളാണ് വേദി ......  

നവംബർ 5, 6, 7 തീയതികളിലാണ് കലോത്സവം .
 10 ‌സ്റ്റേജുകളിലായി 3000 കുട്ടികൾ ഈ കലോത്സവത്തിന്റെ പങ്കാളികളായി തീരുമെന്നത് ഒരു സവിശേഷതയാണ്. കലോത്സവത്തിന് തുടക്കമായി നവംബർ 4 ന് ചൊവ്വാഴ്‌ച പാലാ നഗരത്തിലൂടെ ഒരു സാംസ്കാരിക  ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.  ഘോഷയാത്ര പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ആരംഭിക്കുന്നു. പാലാ എംഎൽഎ മാണി സി കാപ്പൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 

വീഡിയോ ഇവിടെ കാണാം 👇👇👇

 
പാലാ മുൻസിപ്പൽ ചെയർമാൻ  തോമസ് പീറ്റർ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ റവ.ഫാ .ജോസ് കാക്കല്ലിൽ, കോർപ്പറേറ്റ് സെക്രട്ടറി റവ ഫാ. ജോർജ്ജ് പുല്ലുകാലായിൽ ,വാർഡ് കൗൺസിലർ വി. സി . പ്രിൻസ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 


പാലാ മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ഈ മൂന്ന് ദിവസങ്ങൾ പാലായിൽ കലാ മാമാങ്കത്തിന്റെ അന്തരീ ക്ഷമാണ് സെൻതോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രമീകരിക്കുന്നത്. 


വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ റെജിമോൻ സെബാസ്‌റ്റ്യൻ,, ജോബി കുളത്തറ,  പബ്ലിസിറ്റി കൺവീനർ ജിസ് കടപ്പൂര്, ഫിനാൻസ് കമ്മിറ്റി കൺവീനർ രാജേഷ് മാത്യു എന്നിവർ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments