മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഡിസംബർ 7- ന്

കൊച്ചി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക തിരുക്കർമങ്ങൾ ഫോർട്ടുകൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. 

നാളെയും മറ്റന്നാളുമായി ബിഷപ്‌സ് ഹൗസിൽ നടക്കുന്ന യോഗത്തിൽ മെത്രാഭിഷേക ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി 501 അംഗസമിതിക്ക് രൂപം നൽകും. യോഗത്തിൽ രൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും.


കഴിഞ്ഞ ഒക്ടോബർ 25നാണ് കൊച്ചി രൂപതയുടെ മെത്രാനായി മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിനെ നിയമിച്ചുള്ള പ്രഖ്യാപനം നടന്നത്. അന്‍പത്തിയഞ്ച് വയസ്സുള്ള ഫാ. കാട്ടിപറമ്പിൽ, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 

മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. കഴിഞ്ഞ വര്‍ഷം ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപതയില്‍ മെത്രാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരിന്നു. കൊച്ചി രൂപതയിൽ 1,82,324 കത്തോലിക്ക വിശ്വാസികളാണുള്ളത്. 134 രൂപത വൈദികരും, 116 സന്യാസ വൈദികരും, 545 സന്യാസിനികളുമുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments