യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ എക്‌സലൻസ് അവാർഡ് സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയ്ക്ക്. ഡിസംബറിൽ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു അറിയിച്ചു. ജസ്റ്റീസ് കെ.ടി. തോമസ്, ഡോ. സിറിയക് തോമസ്, ഐടി മേഖലയിലെ പ്രമുഖനായ വി. കെ. മാത്യൂസ് എന്നിവരായിരുന്നു അവാർഡ് നിർണയസമിതി അംഗങ്ങൾ.




0 Comments