അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്ത് വർഷം തടവ്.

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്ത് വർഷം തടവ്.

 അയൽവാസിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇടുക്കി തടിയ നാട് കരയിൽ പുതുനാക്കുന്നേൽ വീട്ടിൽ സുകുമാരൻ മകൻ സതീഷ്കുമാറിന് 36 IPC 324 , 326 , 307 പ്രകാരം പത്തുവർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു . പിഴ അടച്ചില്ലെങ്കിൽ 4 വർഷം അധിക തടവ് അനുഭവിക്കണം .

 മുട്ടം മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി S.S. സീനയാണ് വിധി പ്രസ്താവി ച്ചത് . അയൽവാസിയായ അനീഷിന്റെ പട്ടി പറമ്പിൽ കയറിയതിലുള്ള വൈരാഗ്യം കൊണ്ട് 04 / 04 / 2021 -ാം തീയതി വൈകിട്ട് 5 മണിക്ക് അയൽവാസിയായ ഇരട്ട പ്ലാക്കൽ വീട്ടിൽ അനീഷ് ഉലഹന്നാനെ മാരകായുധമായ വാക്കത്തി കൊണ്ട് തലയുടെ ഇടതുഭാഗത്തും ഇടതു ചെവിയിലും വലതുകാൽമുട്ടിലും ഇടതു കാൽമുട്ടിലും വെട്ടി പരിക്കേൽപിച്ച് ഇടത്തേ ചെവി മുറിഞ്ഞ് അറ്റുപോയതാണ് കേസിന് ആസ്പദമായ സംഭവം .

 പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ജോണി അലക്സ് ഹാജരായി . ഇടുക്കി SHO ആയിരുന്ന . അൻവർ M. ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് . 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments