കോട്ടയം ജില്ല ഗുസ്തി മത്സരങ്ങൾ നവംബർ 9ന് ഭരണങ്ങാനത്ത് നടക്കും.
കോട്ടയം ജില്ലാ സീനിയർ (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും.
20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം. 2006- 2007 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം.
ഗുസ്തിക്കാർ 9-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും നേരിൽ കൊണ്ടുവരണം.
നവംബർ 15,16 തീയതികളിൽ കൊല്ലത്തുവച്ചു സംസ്ഥാനമത്സരം നടക്കുമെന്നും അസോസിയേഷനുവേണ്ടി സെക്രട്ടറി ബിജു കെ അറിയിച്ചു.




0 Comments