പാലാ ജൂബിലി തിരുനാൾ ...... 8-ാം തീയതി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് ...... പൊലീസിൻ്റെ നിർദ്ദേശങ്ങൾ ഈ വാർത്തയോടൊപ്പം





പാലാ ജൂബിലി തിരുനാൾ ......  
8-ാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് ...... 
പൊലീസിൻ്റെ നിർദ്ദേശങ്ങൾ ഈ വാർത്തയോടൊപ്പം  
 
പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച്  08.12.25 തീയതി പാലാ ടൌണിൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം
സമയം 6 PM to 11 PM .......

കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ്  റോഡ് വഴി സിവിൽ സ്റ്റേഷൻ  ജംഗ്ഷൻ വഴി പോകേണ്ടതാണ്.

  കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകേണ്ടതാണ്.

 വൈക്കം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആർ വി ജംഗ്ഷനിൽ നിന്നും  ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

  രാമപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ളവ ബൈപ്പാസ് വഴി മരിയൻ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.

 തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന കോട്ടയം, പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലാ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്. 

  പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപാസ്  വഴി തിരിഞ്ഞു പോകേണ്ടതാണ്.

തൊടുപുഴ ഭാഗത്ത് നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ശബരിമല പോകുന്ന വാഹനങ്ങളും പ്രവിത്താനം ജംക്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി ഈരാറ്റുപേട്ടക്കും പൈക വഴി ശബരിമലക്കും പോകേണ്ടതാണ്. 

ഈരാറ്റുപേട്ട ഭാഗത്ത് നിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്.    
ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന കോട്ടയം ഭാഗത്തേക്കുളള വാഹനങ്ങൾ ഭരണങ്ങാനത്തു നിന്നും തിരിഞ്ഞ് ഇടമറ്റം, പൈക വഴി 12-ം മൈൽ എത്തി കടപ്പാട്ടൂർ ബൈപ്പാസ് റോഡേ പോകേണ്ടതാണ്.



















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments