മുട്ടം കോടതി ജംഗ്ഷന് സമീപം 11 കെവി ഇലക്ട്രിക് ലൈനില്‍ തീപിടുത്തം.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.15ന് ആണ് തീപിടുത്തം ഉണ്ടായത്്. കോടതി ജംഗ്ഷന് സമീപത്തുകൂടി കടന്നുപോകുന്ന എബിസി കേബിളിലാണ് തീപിടുത്തമുണ്ടായത്. രാത്രികാല പട്രോളിംഗിലായിരുന്ന മുട്ടം പോലീസ് ഉദ്യോഗസ്ഥര്‍ തീ കണ്ടതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്നും ഒരു യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടസാധ്യത ഒഴിവാക്കാന്‍ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് സേനാംഗങ്ങള്‍ ഏകദേശം 15 മിനിറ്റോളം വെള്ളം പമ്പ് ചെയ്താണ് തീ പൂര്‍ണ്ണമായും അണച്ചത്. നാല് കേബിളുകളില്‍ രണ്ടെണ്ണത്തിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തത്തില്‍ കേബിളുകള്‍ കരിഞ്ഞു നശിക്കുകയും ചിലത് പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജനവാസ മേഖലയായ ഇവിടെ സമീപത്ത് കെട്ടിടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടര്‍ന്നില്ല.
തൊടുപുഴ അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരായ ബിബിന്‍ എ തങ്കപ്പന്‍, എബി സി എസ്, ജെയിസ് സാം ജോസ്, സച്ചിന്‍ സാജന്‍, സന്ദീപ് വി ബി, ആഷിഖ് ബി, ബെന്നി എം പി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.




0 Comments