സ്‌നേഹം പുതുക്കുന്നതിനുള്ള അവസരമാണ് ക്രിസ്തുമസ് -റവ. ഡോ. ജെയിംസ് മംഗലത്ത്... പാലാ പ്രസ് ക്ലബ്ബില്‍ ക്രിസ്തുമസ് ആഘോഷം നടത്തി.. വീഡിയോ ഈ വാര്‍ത്തയോടൊപ്പം.
മനുഷ്യബന്ധങ്ങളും സ്‌നേഹവും പുതുക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരമാണ് ക്രിസ്തുമസെന്ന് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ഡയറക്ടര്‍ റവ. ഡോ. ജെയിംസ് മംഗലത്ത് പറഞ്ഞു.
പാലാ പ്രസ് ക്ലബ്ബില്‍ ഇന്ന് നടത്തിയ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ ഇവിടെ കാണാം 👇👇👇
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ജെയിംസിന്റെ (മലയാള മനോരമ) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളേജിലെ നേവി ജോര്‍ജ്ജ്, അധ്യാപകന്‍ സച്ചിന്‍, മാധ്യമപ്രവര്‍ത്തകരായ ജോസ് ചെറിയാന്‍ (മംഗളം), റ്റി.എന്‍. രാജന്‍ (ജന്‍മഭൂമി), സി.ജി. ഡാല്‍മി (മംഗളം), ജോമോന്‍ എബ്രഹാം (മാതൃഭൂമി), കെ.ആര്‍. ബാബു (ജനയുഗം), ജോണി ജോസഫ് (മാധ്യമം),
കെ.എസ്. വിനോദ്കുമാര്‍ (സുപ്രഭാതം), ജെയ്‌സണ്‍ (എസ്.ജി.സി. ചാനല്‍), ജെസ്വിൻ (ദീപിക), സുനില്‍ പാലാ
(കേരള കൗമുദി), തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ഫാ. ജെയിംസ് മംഗലത്ത് ക്രിസ്തുമസ് കേക്ക് മുറിച്ചു.







0 Comments