മാർത്തോമാ നസ്രാണി ദേശയോഗം സംഘടിപ്പിച്ചു



മൈലാപ്പൂരിലെ  അത്ഭുത മാർത്തോമാ സ്ലീവായുടെ തിരുനാളിൻ്റെ ഭാഗമായി    ചേർപ്പുങ്കൽ സെൻ്റ് തോമസ് സ്മാരകത്തിങ്കൽ സംഘടിപ്പിച്ച നസ്രാണി  ദേശയോഗം ഫൊറോന വികാരി ഫാ മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു.

സമുദായ ശാക്തീകരണം ദേശത്തിന്റെയുംരാഷ്ട്രത്തിന്റെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും,
സംഘടിതശക്തി മാനവ സ്നേഹത്തിനും മാനവസേനഹത്തിനും മാനവസേവയ്ക്കും ഉതകുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്കായി മാത്രം നിയോഗിക്കപ്പെടണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.


 ഒറ്റപ്പെട്ടുപോകുന്ന മനുഷ്യ ജീവിതങ്ങളെ ചേർത്ത് പിടിച്ച് ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്നു പറയുന്ന  ഒരു സ്നേഹ സംസ്കാരത്തിന്റെ അടിത്തറ പോകുവാൻ പ്രാദേശിക കൂട്ടായ്മകൾക്ക് സാധിക്കുമെന്നും വിദേശ കുടിയേറ്റത്തിന്റെ ഈ കാലഘട്ടത്തിൽ വാർദ്ധക്യത്തിലെത്തിയവർക്ക്  ആശ്രയവും ആശ്വാസമാകുവാനും ദേശ യോഗങ്ങൾക്കുംഉത്തരവാദമുണ്ടെന്നും പ്രത്യക്ഷ പ്രസംഗത്തിൽമാർട്ടിൻ ജെ കോലടി 
ഓർമ്മിപ്പിച്ചു  .


പാലാ സെൻറ് തോമസ് കോളജിന്റെ നിർമ്മാണത്തിനായി രൂപത്തിൽ ഏറ്റവും അധികം തുക സംഭാവന നൽകിയ വിശ്വാസ സമൂഹം ആണ് ചേർപ്പുങ്കൽ ഇടവക യെന്നും  പാലാ മെഡിസിറ്റി പോലെ സമസ്ത  സമസ്ത വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന  സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് വളർച്ചയ്ക്കും ഇനിയും ഈ സമൂഹത്തിൻ്റെ കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്നും  സീനിയർ അസിസ്റ്റൻ്റ് വികാരി ഫാ.മാർട്ടിൻ കല്ലറക്കൽ ഓർമിപ്പിച്ചു.
ഫാ.ജോസഫ് മുക്കൻതോട്ടം ഫാ മാർട്ടിൻ,
 ഫാ എബി തകിടിയിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി . 


സി . ബർണഡീറ്റ് സി. എം. സി , സി. ബെറ്റി എ.ഒ എന്നിവർ വിഷയാവതരണം നടത്തി . പള്ളിയോഗം സെക്രട്ടറി  ബേബി കൊച്ചുപറമ്പിൽ വിശ്വാസ പരിശീലന കേന്ദ്രം പ്രധാനാധ്യാപകൻ  ബാബു മുളക്കത്തറ  വിവിധ സംഘടനാ പ്രതിനിധികളായ  ജസ്റ്റിൽ  വാരപ്പറ മ്പിൽ,  ജോബി കാരിക്കൽ , ഫ്രാൻസീസ് മൂന്നുപീടിക ,
ബാബു ചെറുശ്ശേരി, ജോർജുകുട്ടി കോലന്നൂർ,  സജിൻ കാമിയാലിൽ, അമലു പറമ്പിൽ, എബിൻ ചെരിപുറം തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments