ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലെ റോബറി ....48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തു ഏറ്റുമാനൂർ പോലീസ്.


ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലെ റോബറി 48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തു ഏറ്റുമാനൂർ പോലീസ്.
 
1, രവീന്ദ്രൻ കെ വി, (44 വയസ്സ് )
S/o വിജയൻ, കുളത്തുമലയിൽ(h)കടപ്ര, പരുമല, പത്തനംതിട്ട.
2, രതീഷ് ചന്ദ്രൻ,(44 വയസ്സ്)
 ശങ്കരനിലയം ശ്രീകാര്യം പാങ്ങപ്പാറ കഴക്കൂട്ടം തിരുവനന്തപുരം
3, ശിവപ്രസാദ് (41വയസ്സ്) മലയിൽ തെക്കേതിൽ, കടപ്ര, പരുമല, പത്തനംതിട്ട.
4, സോമേഷ് കുമാർ (46 വയസ്സ്)
 മലയിൽ വടക്കേതിൽ, കടപ്ര, പരുമല, പത്തനംതിട്ട.
5, അബ്രഹാം മാത്യു(55വയസ്സ്)
തൈപ്പറമ്പിൽ, അയർകുന്നം, കോട്ടയം.
 എന്നിവരാണ് അറസ്റ്റിൽ ആയത്.


16-12-2025 തീയതി വെളുപ്പിന്  05.40 മണിയോടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ ഭാഗത്ത് വെച്ച്  പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന പേരൂർ സ്വദേശികളായ പ്രായമായ രണ്ടു സ്ത്രീകളെ ഒരു കാറിൽ വന്ന നാലുപേർ ആക്രമിച്ച് വലിച്ചു നിലത്തിട്ട് ഏതാണ്ട് നാല് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ചുകൊണ്ട് പോവുകയായിരുന്നു.
 തമിഴ്നാട് രജിസ്ട്രേഷനിലുള്ള നീല നിറത്തിലുള്ള മാരുതി fronx 
 കാറിലെത്തിയ നാലുപേരാണ് കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളതെന്ന് പോലീസിന് മനസ്സിലായി.


 മുൻപും പല മോഷണക്കേസുകളിലും അതിവേഗതയിൽ പ്രതികളെ പിടിച്ചിട്ടുള്ള ഏറ്റുമാനൂർ പോലീസ്
 IP SHO ശ്യാം  SI അഖിൽ ദേവ് SI തോമസ് ജോസഫ്, ASI ഗിരീഷ്കുമാർ
Scpo മാരായ ജ്യോമി ,സുനിൽ കുര്യൻ...
CPO മാരായ സാബു, അനീഷ്,അജിത്, അനിൽ...
 എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
 അക്രമികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പോലീസ് പ്രതികളിലേക്ക് എത്തുകയുമായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരും  സുഹൃത്തുക്കളുമായ പ്രതികൾ ആസൂത്രിതമായി തയ്യാറാക്കിയ മോഷണശ്രമങ്ങളുടെ ഒടുക്കമാണ് ഏറ്റുമാനൂർ ബൈപ്പാസിൽ വെളുപ്പിന് പള്ളിയിലേക്ക് നടന്നു പോയ സ്ത്രീകളെ ആക്രമിച്ച് കൊണ്ടുള്ള മോഷണം.


 ആസൂത്രണം ചെയ്തതിൻപ്രകാരം  തമിഴ്നാട്ടിൽ പഴനി, മധുര, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലെ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘം തിരികെ കേരളത്തിലേക്ക് വന്നത്, ശാസ്ത്രീയവും വിശ്രമരഹിതവുമായ അന്വേഷണത്തിലൂടെ
പത്തനംതിട്ട ആലപ്പുഴ കൊല്ലം കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നായി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷണ മുതൽ വിൽക്കുവാൻ സഹായിച്ച അഞ്ചാംപ്രതിയും  പോലീസിന്റെ പിടിയിലായിട്ടുണ്ട്.
 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments