കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള(സിഎഫ്‌കെ),
നേതൃസമ്മേളനം 21-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ്ഹാളില്‍
കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള (സിഎഫ്‌കെ) സംസ്ഥാന നേതൃസമ്മേളനവും ഉപഭോക്ൃത സെമിനാറും ഡിസംബര്‍ 21-ഞായറാഴ്ച രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ്ഹാളില്‍നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.സിഎഫ്‌കെ ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍നായര്‍ അധ്യക്ഷതവഹിക്കും.
മോൻസ് ജോസഫ് എം.എൽ.എ മുഖാതിഥിയായി പങ്കെടുക്കും. അവകാശസംരക്ഷണനിയമത്തിന്റ തുടക്കം എന്നവിഷയത്തില്‍ സിഎഫ്‌കെ ലീഗല്‍ അഡ്വവൈസര്‍ അമ്പലപ്പുഴ ശ്രീകുമാര്‍ പഠനക്ലാസ് നയിക്കും. സംസ്ഥാന
വര്‍ക്കിങ് ചെയര്‍മാന്‍ സഖറിയാസ് എന്‍.സേവ്യര്‍ ആമുഖപ്രഭാഷണം നടത്തും.
സംഘടനയുടെ സംസ്ഥാന, ജില്ലാനേതാക്കള്‍ പ്രസംഗിക്കും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച സിഎഫ്‌കെ പ്രവര്‍ത്തകരെ ആദരിക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍നായര്‍, സഖറിയാസ് എന്‍.സേവ്യര്‍ , സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍കെ.സി.ഉണ്ണികൃഷ്ണന്‍,കണ്‍വീനര്‍ ഷോജി അയലക്കുന്നേല്‍,ജില്ലാപ്രസിഡന്റ്‌ജോഷിമൂഴിയാങ്കല്‍, ബിജോകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments