അര നൂറ്റാണ്ടായി ആരോഗ്യ പരിപാലന രംഗത്ത് ഏറ്റുമാനൂരിൽ പ്രവർത്തിച്ചു വരുന്ന ഫ്രണ്ട്സ് ഫിറ്റ്നസ് ക്ലബ്ബിൻ്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടി 2025 ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഫിറ്റ്നസ് സെൻ്ററിൽ വച്ച് നടത്തുന്നതാണന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
അറിയിച്ചു.
ആഘോഷ പരിപാടിയോടനുബന്ധിച്ച് ദേശീയ ഫോറസ്റ്റ് ഗയിംസിൽ പവ്വർ ലിഫ്റ്റിംഗ് വെറ്ററി കാറ്റഗറിയിൽ സ്വർണ്ണ മെഡലും ഓപ്പൺ കാറ്റഗറിയിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ക്ലബ് അംഗവും ഐ എഫ് എസ് ഉദ്യോഗസ്ഥയുമായ ദേശീയ ചാമ്പ്യൻ നീതു ലക്ഷ്മി, അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലേക്ക് ആറാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗം ഷാൻൻ്റി മാത്യു എന്നിവരെ അനുമോദിക്കും അതാേടാെപ്പം ഫിറ്റ്നസ് ട്രൈനിയായി വിദേശത്ത് ജോലി ലഭിച്ച ഫ്രണ്ട്സ് ഫിറ്റ്നസ് ക്ലബ്ബിൻ്റെ ട്രൈനി നിതിൻ ബെന്നിക്ക് യാത്രയയപ്പും നൽകും.
ക്ലബ്ബ് പ്രസിഡൻ്റ് തോമസ് മാത്യു (ബേബിച്ചൻ)
അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ രശ്മി ശ്യാം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും കോട്ടയ്ക്ക്പുറം സെൻ്റ് മാത്യൂസ് ചർച്ച് വികാരി ഫാ.സോണി തെക്കുംമുറിയിൽ ക്രിസ്മസ് സന്ദേശം നൽകും അഘോഷ സമിതി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ പുരസ്കാരങ്ങൾ സമ്മാനിക്കും.
പത്ര സമ്മേളനത്തിൽ ഭാരവാഹികളായ തോമസ് മാത്യു (ബേബിച്ചൻ),ഗണേഷ് ഏറ്റുമാനൂർ, അക്ഷയ് തോമസ്, അഖിൽ റ്റി എച്ച്, നിഥിൻ ബന്നി എന്നിവർ പങ്കെടുത്തു.





0 Comments