രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 219 പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം, മാർ സ്ലീവാ മെഡിസിറ്റി എന്നിവരുമായ സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ റവ. ഡോ. ബോബി ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് ഷിബു തെക്കേമറ്റം സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ,സ്കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ്, ഫാ. ജോമോൻ മാത്യു പറമ്പിതടത്തിൽ, വോളന്റീയർമാർ എന്നിവർ സന്നിഹീതരായിരുന്നു.
രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 1.30 പിഎം ന് അവസാനിച്ചു.50 ദാതാക്കളിൽ നിന്ന് രക്തം ശേഖരിച്ചു. ഈ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിന് രക്ത ദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ രാമപുരം സെന്റ് സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന് സാധിച്ചു.





0 Comments