അയല്‍വാസിയായ ഒന്‍പത് വയസുകാരിയോട് ലൈംഗികാതിക്രമം....41- കാരന് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും

 

അയല്‍വാസിയായ ഒന്‍പത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 41 കാരനായ അയല്‍വാസിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും. ഇടുക്കി അതിവേഗ (പോക്‌സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു.വി ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധിനഗര്‍ കോളനി നിവാസി ചന്ത്യത് വീട്ടില്‍ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. 2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ അയല്‍വാസിയായ പ്രതിയുടെ മകളുടെ കൂടെ കളിക്കാന്‍ ചെന്ന സമയമാണ് അതിക്രമം ഉണ്ടായത്. 



പ്രതിയുടെ വീടിന്റെ ടെറസില്‍ ഇരുന്നു കളിച്ചു കൊണ്ടിരുന്ന അതിജീവിതയോടു പെന്‍സില്‍ എടുക്കാന്‍ പ്രതിയുടെ മകള്‍ കുട്ടിയെ പറഞ്ഞു വിട്ടപ്പോള്‍ ഗിരീഷ് റൂമില്‍ വച്ച് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രൊസീക്യൂഷന്‍ കേസ്. കേസിന്റെ വിചാരണയില്‍ പ്രതിയുടെ ഭാര്യയും മകളും പ്രതിക്കെതിരെ മൊഴി നല്‍കിയതും കേസില്‍ നിര്‍ണായകമായി. പിഴ ഒടുക്കാത്ത പക്ഷം പ്രതി 6 മാസം അധിക തടവ് അനുഭവിക്കണമെന്നും കൂടാതെ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു.


 2024 ല്‍ ഇടുക്കി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സജീവ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആശ പി.കെ പ്രൊസീക്യൂഷന്‍ നടപടികളെ ഏകോപിപ്പിക്കുവാന്‍ സഹായിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി. 


പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments