ഉഴവൂരിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
കുടുക്കപ്പാറ സ്വദേശിയായ യുവാവ് ആണ് മരിച്ചത്. കുടുക്കപ്പാറ പാട്ടുപാറയിൽ അമൽ (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. ടിപ്പർ ലോറി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments