ശബരിമലയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായോ?… തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

  

തദ്ദേശ തിരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. രാവിലെ 10.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണത്തില്‍ കാര്യമായ തിരുത്തലുകള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചേക്കും. 

ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ സമീപനത്തിലും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്ന വിമര്‍ശനം.








പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments