പാലാ നഗര സഭ .....പുളിക്കക്കണ്ടം ഫാമിലിയുടെ തീരുമാനം ജനസഭയുടെ അഭിപ്രായം അനുസരിച്ച് മാത്രം......
3 വാർഡുകളിലേയും ജന സഭ ഞായറാഴ്ച വൈകിട്ട്..... പതിവ് പോലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിനുവും കൂട്ടരും നേർച്ച അർപ്പിക്കാൻ പളനി ഭഗവാൻ്റെ സന്നിധിയിലേക്ക്
സുനിൽ പാലാ
13, 14 , 15 വാർഡുകളിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു കൊണ്ട് ഇവർ അച്ചടിക്കുന്ന കാർഡിൽ ഞായറാഴ്ചത്തെ ജനസഭയുടെ കാര്യവും പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ജന സഭ എന്തു തീരുമാനിക്കുന്നുവോ അതനുസരിച്ചാവും സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ ഏതു മുന്നണിക്കാവും പിന്തുണ എന്ന നിലപാട് സ്വീകരിക്കുക.
ആദ്യ ടേം ചെയർപേഴ്സൺ സ്ഥാനം എന്ന ഡിമാൻ്റ് ഇവർ മുന്നോട്ടു വെയ്ക്കും എന്ന് വ്യക്തമാണ് . എന്നാൽ മറ്റു കാര്യങ്ങളിൽ ഉചിതമായ വിട്ടു വീഴ്ച ചെയ്താകും മുന്നോട്ടു പോവുക.
അതേ സമയം സ്വതന്ത്രരുടെ പിന്തുണ ഇല്ലാതെ എങ്ങനെ നഗര ഭരണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും എന്ന മട്ടിൽ ഇരു മുന്നണികളിലേയും ചില പ്രാദേശിക നേതാക്കൾ ആലോചന തുടങ്ങിയിട്ടുണ്ട്.
ഇതിനു പക്ഷേ മുതിർന്ന നേതാക്കളുടെ പിന്തുണ ഇതേവരെ കിട്ടിയിട്ടില്ല . മാത്രമല്ല ഇത് പ്രവർത്തി പഥത്തിൽ എത്തിക്കുക അത്ര എളുപ്പവുമല്ല എന്ന് ഇരുമുന്നണിയിലേയും മറ്റു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ഈ നീക്കം സാധ്യമായാൽ അതു കേരള രാഷ്ട്രീയത്തിൽ ഒരു പുത്തൻ ചരിത്രമായി മാറുകയും ചെയ്യും.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments