പള്ളിയിലേയ്ക്ക് പോവുകയായിരുന്ന വയോധികയുടെ നാല് പവന്റെ സ്വര്‍ണ്ണമാല മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തു. ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ 6.15 ന് നടന്നു പോകുകയായിരുന്ന ചെറുവാണ്ടൂര്‍ എട്ടുപറയില്‍ ഗ്രേസി ജോസഫിന്റെ മാലയാണ് കാറില്‍ എത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനും മോഷ്ടാക്കള്‍ ശ്രമിച്ചു.
നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ സമീപം കാര്‍ നിര്‍ത്തിയ ശേഷം ഗ്രേസിയോട് സംസാരിച്ച മോഷ്ടാവ് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് തടയുന്നതിനിടയില്‍ ഗ്രേസി നിലത്തു വീണു. ഇതിനിടയില്‍ കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ലിസിയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പേടിച്ചു വിറച്ച ഗ്രേസി നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും ആളുകളെ കൂട്ടി തിരികെ സംഭവസ്ഥലത്ത്എ ത്തിയെങ്കിലും ഇതിനിടയില്‍ മോഷ്ടാക്കള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.
മാല പൊട്ടിക്കുന്നതിനിടയില്‍ ഗ്രേസിയുടെയും ലിസിയുടെയും കഴുത്തില്‍ മുറിവും പറ്റിയിട്ടുണ്ട് . ലിസിയുടെ മുഖത്തിനും പരിക്കുണ്ട്. ഗ്രേസിയും ലിസിയും സ്ഥിരമായി രാവിലെ പള്ളിയില്‍ പോകുന്നത് പതിവാണ്. ഇത് അറിയാവുന്നവരാണ്മാ ല കവര്‍ന്നത് എന്നാണ് സംശയം ഉയരുന്നത്.
പുലര്‍ച്ചെ മഞ്ഞുണ്ടായിരുന്നതു മൂലം വാഹനമേതെന്ന് വ്യക്തമായി അറിയാനും കഴിഞ്ഞിരുന്നില്ല. നീല നിറമുള്ള കാറിലാണ് സംഘം എത്തിയതെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത് .മോഷണ വിവരം അറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച്പോ ലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.




0 Comments