അൽ-അസ്ഹർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമാക്കാനാണ് സർവീസ് ആരംഭിച്ചത്. സർവീസിന്റെ ഫ്ലാഗ് ഓഫ് പി.ജെ ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ അൽ-അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസ, അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരുന്നതിൽ നേരത്തെ അനുഭവപ്പെട്ടിരുന്ന യാത്രാസൗകര്യങ്ങളുടെ കുറവ് ഈ പുതിയ കെഎസ്ആർടിസി ബസ് സർവീസ് വഴി പരിഹരിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങൾ
ശക്തിപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന ഘട്ടമാണെന്നും, ഭാവിയിൽ കൂടുതൽ സർവീസുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. കെഎസ്ആർടിസി ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് പ്രതിനിധികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




0 Comments