ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്. കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും . ഹൈസ്കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെയാണ് കലോത്സവത്തിലെ മത്സരയിനങ്ങൾ.




0 Comments