ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം



ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പുനർജന്മം

  ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം.

2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി കണ്ടെത്തി.

ആന്തരിക പരുക്കുകൾ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടർന്ന്  മാർ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആൻഡ് ഇമേജിംഗ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാജേഷ് ആന്റണി ഇന്റർവെൻഷണൽ റേഡിയോളജി പ്രോസീജറിലൂടെ അടിയന്തരമായി പിഗ്‌ടെയിൽ ഡ്രെയിൻ സ്ഥാപിച്ചു. പാൻക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാൻക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും, ആന്തരിക പരിക്കുകൾ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവർത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡോ. മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിൽ ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയൽ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ നടത്തുകയായിരുന്നു.


പാൻക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതിൽ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടർന്ന്  2025 സെപ്റ്റംബർ 22-ന് വീണ്ടും ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകൾ നീക്കം ചെയ്തു. പിന്നീട് 2025 ഒക്ടോബർ 6-ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പാൻക്രിയാസിന്റെ വാൽഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു. ശസ്ത്രക്രിയകൾക്ക് ശേഷമുള്ള ദിവസങ്ങളിൽ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികിൽസിച്ചു. ദീർഘകാല ഐസിയു പരിചരണം, മെഡിക്കൽ മാനേജ്‌മന്റ്, കർശനമായ ഡയറ്റ് നിയന്ത്രണം, ഇൻഫെക്ഷൻ നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു.


മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്ക് മടങ്ങിയതോടെ 2025 നവംബർ 30-ന് ഡിസ്ചാർജ് ചെയ്തു. കൂടുതൽ പരിശോധനകൾക്കായി സർജിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗത്തിൽ ഫോളോ-ആപ്പിന് നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് പ്രധാന ശസ്ത്രക്രിയകളും അനവധി ഇൻറർവെൻഷനുകളും ഉൾപ്പെട്ട സങ്കീർണ്ണ ചികിത്സാപ്രക്രിയകൾ വിജയകരമാക്കിയത് മാർ സ്ലീവായിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. 

സർജിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി.യുടെ നേതൃത്വത്തിൽ സർജിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. എ.ജി ഹരിശങ്കർ, ഡോ. കിരൺ നാഥ് എ. വി എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂർത്തീകരിച്ചത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചൻ, ഡോ. എബി ജോൺ,


 ഡോ. ജെയിംസ് സിറിയക്, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. വിജയ്  രാധാകൃഷ്ണൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. തരുൺ ലോറൻസ്, പൾമനോളജി വിഭാഗം കൺസൾട്ടന്റ് ഡോ. രാജ്കൃഷ്ണൻ എസ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോസ്‌കുട്ടി  മാത്യു എന്നിവരും മാർ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments