ക്രിസ്മസിനു ദിവസങ്ങൾ മാത്രം....കേക്കുകളുടെ വിൽപന ഉഷാറായി.


 ക്രിസ്മസ്, പുതുവത്സര കാലം കേക്കിന്റെ നാളുകളാണ്. അതിഥികൾക്ക് നൽകാനും സമ്മാനമായി കൈമാറാനും ഇനിയുള്ള ദിവസങ്ങളിൽ കേക്കുകൾ വേണം. ക്രിസ്മസിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, ബേക്കറികളിൽ കേക്കുകളുടെ വിൽപന ഉഷാറായി. ആഘോഷങ്ങൾക്കു മധുരം പകരാൻ വിപണിയിൽ മത്സരിക്കുകയാണ് കേക്കുകൾ. 


രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും രൂപത്തിലും വൈവിധ്യവുമായാണ് കേക്കുകൾ വിപണി കീഴടക്കുന്നത്. പല ബേക്കറികളിലും കേക്ക് മേളകൾ ആരംഭിച്ചിട്ടുണ്ട്. കേക്കിൽ സർവകാല പ്രതാപിയായി പ്ലം കേക്ക് തന്നെ നിറഞ്ഞുനിൽക്കുന്നു. പ്ലം കേക്ക് 700 ഗ്രാമിന് 220 രൂപയിൽ തുടങ്ങുന്നു വില. 


റിച്ച് പ്ലം കേക്കുകൾക്കു ശരാശരി 550 രൂപയും. 1000 രൂപ വരെ വിലയുള്ള വ്യത്യസ്തമാർന്ന പ്ലം കേക്കുകൾ ബേക്കറികളിലുണ്ട്. പ്ലം കേക്ക് കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് കാരറ്റ് കേക്കിനാണ്. കാരറ്റ് കേക്ക് ചെറുത് 190 രൂപ മുതൽ ലഭ്യമാണ്. മാർബിൾ കേക്ക് 700 ഗ്രാമിന് 330 രൂപയാണ് വില. 350 ഗ്രാം പാക്കറ്റിന് 170 രൂപയും. പൈനാപ്പിൾ കേക്ക് 500 ഗ്രാമിന് 250 രൂപയും ബട്ടർ സ്കോച്ച് 450 ഗ്രാമിന് 230 രൂപയുമാണ് വില. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments