പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി അധികാരം പിടിച്ചു ...കോൺഗ്രസിൽ പൊട്ടിത്തെറി.... പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനവും രാജിവച്ച് ടോമി മാടപ്പള്ളി



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി അധികാരം പിടിച്ചതിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനവും ടോമി മാടപ്പള്ളി രാജിവെച്ചു. 


 2020 ൽ അഞ്ച് വാർഡ് മെമ്പർമാരും രണ്ട് ബ്ലോക്ക് മെമ്പർമാരും പാർട്ടിക്ക് ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചത് മണ്ഡലം പ്രസിഡന്റിന്റെ  കഴിവ് കേടാണെന്നും വ്യക്തി വൈരാഗ്യം മൂലം ഒന്നാം വാർഡിൽ മറ്റാരും സീറ്റ് ആവശ്യപ്പെടാഞ്ഞിട്ടും മുൻ മെമ്പർക്ക് സീറ്റ് നൽകാതെ പുകച്ച് പുറത്ത് ചാടിച്ചു എന്നും ഈ വിവരം ഡി.സി.സി അറിഞ്ഞിട്ട് പോലുമില്ലാ എന്നും അവർക്ക് ജനപിന്തുണ ഉള്ളതുകൊണ്ട് ജയിച്ചു എന്നും ടോമി ആരോപിച്ചു. 


 46 വർഷമായി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്നെക്കുറിച്ച് കോൺഗ്രസ് പാർട്ടിക്കെതിരെ വോട്ട് ചെയ്തു എന്ന് മണ്ഡലം പ്രസിഡന്റ് കുപ്രചാരണം നടത്തിയാൽ സ്വമേധയാ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകി പ്രതിഷേധിക്കുമെന്നും ടോമി മാടപ്പള്ളി പറഞ്ഞു. പഞ്ചായത്തിൽ ആകെയുള്ള 15 സീറ്റുകളില്‍ എട്ടു സീറ്റ് ബി.ജെ.പി നേടി.  എല്‍.ഡി.എഫ്-5 സീറ്റിൽ വിജയിച്ചപ്പോൾ യു.ഡി.എഫ്-2 സീറ്റിൽ ഒതുങ്ങുകയായിരുന്നു. 




പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments