പ്രശസ്ത ജ്യോതിഷ പണ്ഡിതൻ തിരുവനന്തപുരം കാർത്തികയിൽ എ എം വിജയൻ നമ്പൂതിരി അന്തരിച്ചു. 60 വയസായിരുന്നു.
തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 30 വർഷമായി ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്നത് വിജയൻ നമ്പൂതിരിയായിരുന്നു.
പാലക്കാട് കോട്ടായി ആട്ടീരി മൂത്തേടത്തു മനയാണ് ഇല്ലം. 1990 ൽ ആറ്റുകാലിൽ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു.




0 Comments