തലമുറകൾക്ക് ആദരവ് അർപ്പിച്ച് ജ്യോതി സ്കൂളിന്റെ ക്രിസ്തുമസ് ആഘോഷം.
പുതുതലമുറയെ വഴികാട്ടി നടത്തിയ മുൻ തലമുറകളെ ആദരിച്ചു കൊണ്ടായിരുന്നു പൈക ജ്യോതി പബ്ലിക് സ്കൂളിന്റെ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം. പൂർണ്ണമായി മുതിർന്ന വർക്കായി ഒരു ദിനം സമർപ്പിച്ചായിരുന്നു ആദരവ് . മുതിർന്നവർക്കായി അവർക്ക് സാധിക്കാവുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 96 വയസ്സു പിന്നിട്ട സരസ്വതിയമ്മ എന്ന മുത്തശ്ശിയെ പൊന്നാടയണിയിച്ച് ആഭരിച്ചു .
ജ്യോതി പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ അധ്യക്ഷയായ യോഗത്തിന്റെ ഉദ്ഘാടനം . ജ്യോതി ഭവൻ മദർ സുപ്പീരിയർ സി.ആൽഫോൻസ് മഠത്തിപ്പറമ്പിൽ നിർവ്വഹിച്ച് ക്രിസ്തുമസ് സന്ദേശവും നല്കി. നിയുക്ത ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, ജാൻസി ആയി ലൂക്കുന്നേൽ, പി.റ്റി.എ.വൈസ് പ്രസിഡന്റ് ലൂസി ജോ ജോ, സ്റ്റാഫ് സെക്രട്ടറി ലിജോയ്സ് ചാക്കോ എന്നിവർ ആശംസയും അർപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു.
:
:





0 Comments