നായർ സമുദായം സംഘടിതമാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: ഹരികുമാർ കോയിക്കൽ


നായർ സമുദായം സംഘടിതമാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യംഎൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ.  ഹൈറേഞ്ച് NSS യൂണിയൻ്റെ സംഘടനാ ശാക്തീകരണ ത്തിൻ്റെ ഭാഗമായി സമാഗമം-2025 എന്ന പേരിൽ നടന്നുവന്ന കുടുംബ സംഗമങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. ഹൈറേഞ്ചിൽ NSS ന് ഒരേ ഒരു NSS യൂണിയനേയുള്ളു, കാലത്തിന്റെ വെല്ലുവിളികളേ അതിജീവിച്ചു വളർന്ന NSSനെതിരെ  സ്വാർത്ഥമോഹികളായ നാലഞ്ചു പേർ ഉയർത്തുന്ന അപസ്വരങ്ങൾ ഒരു വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  


 ഹൈറേഞ്ച് NSS യൂണിയൻ ചെയർമാൻ കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതിയംഗവും NSS പ്രതിനിധിസഭാ മെമ്പറുമായ പിസി സന്തോഷ്കുമാർ  യൂണിയൻ സെക്രട്ടറി പി റ്റി അജയൻനായർ, യൂണിയൻ ഭരണസമിതിയംഗങ്ങളായ ജി.എ സുരേഷ് കുമാർ, കെ.വി അജയകുമാർ NSS വനിതാ യൂണിയൻ പ്രസിഡൻ്റ്  ഉഷാകുമാരി എം നായർ എം എസ് എസ് കോർഡിനേറ്റർ ബി. കെ ശ്രീനിവാസൻ,


 യൂണിയൻ ആദ്ധ്യാത്മികപഠനകേന്ദ്രം കോർഡിനേറ്റർ B C അനിൽകുമാർ, കരയോഗം പ്രസിഡൻ്റ് കെ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു . സംഘാടക സമിതി ചെയർമാൻ കെ.ആർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും സംഘാടക സമിതി കൺവീനർ എ എൻ ജയചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. 


 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയം വരിച്ച ജനപ്രതിനിധികളെ യോഗത്തിൽ അനുമോദിച്ചു. സമ്മേളനത്തോടനുബ ന്ധിച്ച് മേഖലയിലെ വനിസമാജ ബാലസമാജ അംഗങ്ങളുടെ കലാപരിപാ ടികളും നടന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിലും തുടർന്ന് നടന്ന സമ്മേളനത്തിലും  വിവിധ കരയോഗങ്ങളിൽ നിന്നുമായി 2000 ഓളം സമുദായംഗങ്ങൾ പങ്കെടുത്തു.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments