ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകന് 161 വർഷം തടവും പിഴയും


  ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് 161 വർഷം തടവും,  87,000 രൂപപിഴയുമാണ് ശിക്ഷ . 

 പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ്‌ കുമാറാണ് കുറ്റക്കാരൻ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി പ്രസ്താവം നടത്തിയത്.  


 2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി, മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിൽ വച്ചായിരുന്നു ഉപദ്രവം. കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായി രുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. 

 വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷകൾ ഒരുമിച്ച് 20 വർഷം തടവ് അനുഭവിക്കണം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments