പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ. ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ബാലചന്ദ്ര മേനോൻ ആണ്. അദ്ദേഹത്തിനെതിരെ വന്ന വ്യാജ പരാതിയിയെ അതിശക്തമായി അദ്ദേഹം നേരിട്ടുവെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ കുറിച്ചു. ബാലചന്ദ്ര മേനോനെ കണ്ട് മെൻസ് കമ്മീഷൻ മിഷനുള്ള പിന്തുണ നൽകാൻ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം വളരെ വലിയ പ്രോത്സാഹനമാണ് നൽകിയതെന്നും രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ബാല ചന്ദ്ര മേനോനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്.



0 Comments