നിയമസഭാ തെരഞ്ഞെടുപ്പോടെ സര്‍ക്കാരിന്റെ അന്ത്യം കുറിക്കും - മാണി സി കാപ്പന്‍ എം.എല്‍ എ.


നിയമസഭാ തെരഞ്ഞെടുപ്പോടെ സര്‍ക്കാരിന്റെ അന്ത്യം കുറിക്കും - മാണി സി കാപ്പന്‍ എം.എല്‍ എ.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പിന്നാലെ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി എല്‍ ഡി എഫ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.
 
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 24 ന് പാലായില്‍ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി. കാപ്പന്‍ എം.എല്‍.എ.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും യു ഡി എഫ് കരുത്തു തെളിയിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറ് സീറ്റ് നേടുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.


യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജോയി അബ്രഹാം, ടോമി കല്ലാനി, അഡ്വ. ബിജു പുന്നത്താനം, ജോര്‍ജ് പുളിങ്കാട്, എന്‍. സുരേഷ്, മോളി പീറ്റര്‍, ജോയി സ്‌കറിയ, കുര്യക്കോസ് പടവന്‍, തോമസ് ഉഴുന്നാലില്‍, ജോസ് മോന്‍ മുണ്ടയ്ക്കന്‍, സി.ടി. രാജന്‍, ജോസ് പ്ലാക്കൂട്ടം, ആര്‍ സജീവ്, എം.പി കൃഷ്ണന്‍ നായര്‍, സി.ജി. വിജയകുമാര്‍, ഷിബു പൂവേലി, നെബു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments