അങ്കണവാടി ഹെൽപ്പർമാർക്ക് ബജറ്റിൽ പ്രഖ്യാപിച്ച തുക വർധിപ്പിക്കണം: സ്റ്റാഫ് അസോസിയേഷൻ



അങ്കണവാടി ഹെൽപ്പർമാർക്ക് ബജറ്റിൽ പ്രഖ്യാപിച്ച തുക വർധിപ്പിക്കണം: സ്റ്റാഫ് അസോസിയേഷൻ

  ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ അങ്കണവാടി ഹെൽപ്പർമാർക്ക് പ്രഖ്യാപിച്ച 500 രൂപ 1000 രൂപയാക്കി വർധിപ്പിക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനനേതൃയോഗം ആവശ്യപ്പെട്ടു. 


ഈ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ ധനകാര്യ മന്ത്രി, വനിതാ ശിശു വികസന മന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.ഹെൽപ്പർ മാർക്ക് നിലവിൽ നൽകുന്ന പരമാവധി ഓണറേറിയം 9000 രൂപയും വർക്കർമാർക്ക് 14,000 രൂപയുമാണ്.


 അങ്കണവാടിയിലെ പുതിയ ഭക്ഷണ മെനു പ്രകാരമുള്ള ഫീഡിംഗ് മൂലവും വർക്കർമാരെ ബി.എൽ. ഒ ഡ്യൂട്ടിക്ക് നി യോഗിച്ചിട്ടുള്ളതിനാലും ഹെൽപ്പർമാർക്ക് ജോലിഭാരം കൂടുതലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, ടി.പി. ബീന, മിനി സെബാസ്റ്റ്യൻ, എം.ലളിതാമണി, വി. ഓമന എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments