ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം.
കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്‍ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് ആണ് ടിക്കറ്റ് വിട്ടത്.
ടിക്കറ്റ് വാങ്ങിച്ചത് ആരാണെന്ന് അറിയില്ല. 2023ൽ തിരുവോണം ബമ്പർ രണ്ടാം സമ്മാനം ഒരു കോടി രൂപയും മുമ്പ് അടിച്ചിട്ടുണ്ട്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്‍റെ സവിശേഷത.




0 Comments