' മെലിയോറ 2026 ' - പാലാ സെൻ്റ് തോമസ് കോളേജ് ജേതാക്കളായി
സി.എസ് എം . ഇൻ്റർ എപ്പാർക്കിയൽ കലോത്സവം 'മെലിയോറ 2026 ' ൽ പാലാ സെൻ്റ് തോമസ് കോളേജ് തുടർച്ചയായ മൂന്നാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തൊടുപുഴ ന്യൂമാൻ കോളേജ് രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ രൂപതകളിലെ പതിനെട്ടു കോളേജുകളിൽ നിന്നായി മൂന്നൂറിൽപരം മത്സരാർത്ഥികളാണ് രചനാ മത്സരങ്ങളിലും മറ്റ് കലാമത്സരങ്ങളിലും പങ്കെടുത്തത്. ഗൗരവ് അമർ ജയിംസ് [ സെൻ്റ് തോമസ് കോളേജ്, പാലാ ] കലാപ്രതിഭയായും ലീനു കെ ജോസ് [അൽഫോൻസ കോളേജ്, പാലാ ] , സിസ്റ്റർ.നിമ്മി ലാൽ [ന്യൂ മാൻ കോളേജ് തൊടുപുഴ ] എന്നിവർ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, സി.എസ് എം . ഇൻ്റർ എപ്പാർക്കിയൽ ഡയറക്ടർ റവ .ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ എന്നിവർ സമ്മാനങ്ങൾ നല്കി. സി. എസ് .എം ആനിമേറ്റർമാരായ ഡോ. റെന്നി എ. ജോർജ്, സി. അമൽ മരിയ, ഡോ.ജെസ് ലി ജേക്കബ്,
ഡോ. തോമസ് വി. മാത്യു, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ബാബു ജോസ്, സിജു ജോസഫ്, ഇൻ്റർ എപ്പാർക്കിയൽ പ്രസിഡൻ്റ് ജോസിൻ ചെറിയാൻ, സെക്രട്ടറി അലൻ സാജു,അലീറ്റ ജോസഫ്, സിറിൽ സിറിയക് രാജു എന്നിവർ നേതൃത്വം നല്കി.





0 Comments