സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക 43-ാംമത് കൺവൻഷൻ ഫെബ്രുവരി ഒന്നു മുതൽ എട്ടു വരെ മേലുകാവ് ചാലമറ്റം എംഡിസിഎംഎസ് സ്കൂൾ മൈതാനത്തു നടക്കും.
ഒന്നിന് വൈകിട്ട് 6 നു കൊല്ലാം -കൊട്ടാരക്കര മഹായിടവക ബിഷപ് ജോസ് ജോർജ് കൺവൻഷൻ ഉദ്ഘാനം ചെയ്യും. ഡപ്യൂട്ടി മോഡറേറ്റർ വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ് ഡോ. കെ.ജി. ദാനിയേൽ, റവ. ഡോ. പി.പി. തോമസ്, റവ. റോബി വർഗീസ്, റവ. ഡി.എസ്. അരുൺ, സമ്പത്ത് വർഗീസ്, മെർലിൻ.ടി. മാത്യൂ എന്നിവർ പ്രസംഗിക്കും.
രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരെ നടന്നു വരുന്ന ആക്രമണങ്ങൾ, പീഡനങ്ങൾ എന്നിവയ്ക്കെതിരെ പ്രത്യേക പ്രാർത്ഥനാ യോഗം നടത്തുമെന്ന് മഹായിടവക വൈദിക സെക്രട്ടറി റവ.ടി.ജെ.ബിജോയി, പബ്ലിസിറ്റി കൺവീനർ റവ. രാജേഷ് പത്രോസ് എന്നിവർ പറഞ്ഞു.
ദൈവസന്നിധിയിൽ കുടുംബമായി മുട്ടുകുത്തുക എന്ന ചിന്താവിഷയത്തിൽ നടക്കുന്ന കൺവൻഷനിൽ ദിവസവും രാവിലെ 10 മണി ,ഉച്ചകഴിഞ്ഞു രണ്ടു മണി, വൈകിട്ട് 6 എന്നിങ്ങനെ 22 യോഗങ്ങളാണ് നടത്തുന്നത്. എട്ടിന് വൈകിട്ട് 6 ന് സമാപന സമ്മേളനം കൊച്ചിൻ മഹായിടവക ബിഷപ് കുര്യൻ പീറ്റർ ഉദ്ഘാടനം ചെയ്യും.



0 Comments