മാക്കീൽ തീർത്ഥാടനം നടത്തപ്പെട്ടു.


 കോട്ടയം അതിരൂപത കെ.സി.വൈ.എൽ സംഘടനയുടെ  ആഭിമുഖ്യത്തിൽ ധന്യൻ മാക്കീൽ പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മാക്കീൽ തീർത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച  ഉച്ചക്ക് 12:30ന്  കൈപ്പുഴ ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചന്റെ കബറിടത്തിങ്കൽനിന്ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടത്തിങ്കലേക്ക്  നടത്തപ്പെട്ടു.

 കൈപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് മദർ സി.റൂബി SJC  ഏവരെയും  സ്വാഗതം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫൻ മാക്കീൽ തീർഥാടനത്തെ പരിചയപ്പെടുത്തുകയും തീർത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. 


ദൈവദാസൻ പൂതത്തിൽ തൊമ്മി അച്ചനെ പരിചയപ്പെടുത്തിക്കൊണ്ട്  സെൻ്റ് ജോസഫ്സ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സി. അനിത SJC പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു. ധന്യൻ മാർ മാത്യു മാക്കീൽ പിതാവിനെ പരിചയപ്പെടുത്തി വിസിറ്റേഷൻ കോൺഗ്രിഗേഷൻ  സുപ്പീരിയർ ജനറൽ സി. ഇമ്മാക്കുലേറ്റ് SVM പദയാത്രയ്ക്ക് ആശംസകൾ അറിയിച്ചു.   കെ.സി.സി പ്രസിഡന്റ്‌ ശ്രീ. ബാബു പറമ്പടത്തുമലയിൽ ആശംസകൾ അറിയിക്കുകയും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടർന്ന് കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ നിർദ്ദേശങ്ങൾ പങ്കുവെച്ചു.


      സി. അനിത എസ്. ജെ. സിയും സി. ഇമ്മാക്കുലേറ്റ് എസ്. വി. എം എന്നിവർ ചേർന്ന് പദയാത്ര  ഫ്ലാഗ് ഒഫ് ചെയ്തു. ഉച്ചകഴിഞ്ഞ് 03:30ന് ഇടയ്ക്കാട്ട് ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ  കബറിടത്തിങ്കലേക്ക് തീർത്ഥാടനം എത്തിച്ചേരുകയും തുടർന്ന് കോട്ടയം  അതിരൂപത പ്രോ -പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ  കുർബാനയോട് കൂടി  പദയാത്ര അവസാനിക്കുകയും ചെയ്തു. 


ഈ യാത്രയിൽ സിസ്റ്റേഴ്സ്, ഡയറക്ടേഴ്സ്, അഡ്വൈസേഴ്സ് ഉൾപ്പെടെ 100 ഓളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി. ഇടയ്ക്കാട്ട് ഫൊറോന വികാരി റവ ഫാ സൈമൺ പുല്ലാട്ട്, കെ.സി.വൈ.എൽ അതിരൂപത സെക്രട്ടറി ചാക്കോ ഷിബു,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC, ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ, വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ്, ട്രഷറർ ആൽബിൻ ബിജു , ഫൊറോന യൂണിറ്റ് ഭാരവാഹികൾ  പരിപാടിക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments