കാരുണ്യ സന്ദേശയാത്രയുടെ അവലോകനവും കാൻസർ ബോധവത്കരണവും സംഘടിപ്പിച്ചു


കാരുണ്യ സന്ദേശയാത്രയുടെ അവലോകനവും കാൻസർ  ബോധവത്കരണവും സംഘടിപ്പിച്ചു

കെ.എം. മാണിസാറിന്റെ 93-ാം ജന്മദിനത്തിന്റെ   ഭാഗമായി നിഷ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന കാരുണ്യ സന്ദേശയാത്രയുടെ അവലോകനവും  സ്തനാർബുദ ബോധവത്കരണവും വെള്ളിയാഴ്ച
പാലാ മരിയ സദനത്തിൽ  സംഘടിപ്പിച്ചു.

 
കെ.എം. മാണിസാർ പിന്തുടർന്ന കാരുണ്യവും മനുഷ്യസ്നേഹവും സാമൂഹിക നീതിയും  സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക്  എത്തിക്കുക എന്നതാണ് കാരുണ്യ സന്ദേശയാത്രയുടെ ലക്ഷ്യമെന്ന് നിഷ ജോസ് പറഞ്ഞു.

കെ.എം. മാണിസാറിന്റെ ജന്മദിനം കാരുണ്യദിനമായി ആചരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സേവന സ്മരണ പുതുക്കി ജനങ്ങളിലേക്ക് മാനവികതയുടെ സന്ദേശം പകർന്നുനൽകിയതായി  നിഷാ ജോസ്  പറഞ്ഞു. വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.


ഒരുവർഷം മുമ്പ് ആരംഭിച്ച 
കാരുണ്യ സന്ദേശയാത്ര  ഒരു വർഷമായി കേരളത്തിൽ ഉടനീളം സഞ്ചരിച്ചു.  വിവിധ  സംസ്ഥാനങ്ങളിൽ കൂടി യാത്ര ചെയ്തു .

ഇതിൽനിന്നും ലഭിച്ച റിപ്പോർട്ടുകൾ  വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും നൽകുമെന്ന് നിഷാ ജോസ് കെ. മാണി പറഞ്ഞു.


ജോസ് കെ. മാണി എം.പി. കെ എം മാണി അനുസ്മരണം നടത്തി. ജോർജ് കുളങ്ങര റിപ്പോർട്ട് പ്രകാശിപ്പിച്ചു. ഭദ്രൻ മാട്ടേൽ, രവി പാലാ , ഫാദർ എബ്രഹാം മുളമൂട്ടിൽ, ജോർജ് കൊട്ടുകാപ്പള്ളി, ഡോ.എ.വി.ജോർജ് , ഡോ. സിബി ജയിംസ് എന്നിവർ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments