മറ്റക്കര - മഹാത്മഗാന്ധി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി കള്‍ച്ചറല്‍ ആന്റ റിസേര്‍ച്ച് സെന്റര്‍ നിര്‍മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര്‍പ്പിച്ചു.മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.
മറ്റക്കര ആലും മൂട് ജംഗ്ഷനില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സൊസൈറ്റ് പ്രസിഡന്റ് ജോസഫ് ആന്റണി കൈമരപ്ലാക്കല്‍ അധ്യക്ഷനായിരുന്നു.സൊസൈറ്റി സെക്രട്ടറി അഡ്വ.റ്റി പി പ്രദീപ് കുമാര്‍ സ്വാഗതവും,സൊസൈറ്റി ജോയിന്റ് സെക്രട്ടറി രാഹുല്‍ കെ സോമന്‍ നന്ദിയും പറഞ്ഞു.
പാലാ രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ റവ.ഫാദര്‍ തോമസ് ഓലായത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജി്ല്ലാ പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വങ്കിള്‍ രാജ് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.വിദ്യാഭ്യാസമേഖലകളിലും, മറ്റ് വിവിധ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ചവരേയും,മാതൃകാ കര്‍ഷകരേയും സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയുടെ ഭാഗമായി കാര്‍ഷിക വസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും, ഇപ്റ്റ കോട്ടയം അവതരിപ്പിച്ച കലാസന്ധ്യയും,മറ്റക്കര ക്രിയേറ്റീവ് ഹട്ടിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.






0 Comments