ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തില്‍ ഇടപെടാൻ കോണ്‍ഗ്രസ്.
ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു.
മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നില്‍ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം.
അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാല്‍ ഗണേഷ് കുമാറില്‍ നിന്ന് അതുണ്ടായില്ലെന്നും കോണ്‍ഗ്രസ് വിമർശനമുന്നയിച്ചു.




0 Comments