സംസ്ഥാന ബഡ്ജറ്റ് - കർഷകർക്ക് നിരാശ - റബ്ബർ കർഷക അവഗണന ദോഷം ചെയ്യും: ഡാൻ്റീസ് കൂനാനിക്കൽ.



സംസ്ഥാന ബഡ്ജറ്റ് - കർഷകർക്ക് നിരാശ - റബ്ബർ കർഷക  അവഗണന ദോഷം ചെയ്യും: ഡാൻ്റീസ് കൂനാനിക്കൽ.      

ഒരു കിലോ റബ്ബറിന്  ഇരുനൂറ്റമ്പത് രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവർഗ്ഗ സാധനങ്ങൾ കർഷകരിൽ നിന്നും ന്യായവിലക്ക് സംഭരിക്കുമെന്നും കർഷകർക്ക് പ്രതിവർഷം അയ്യായിരം രൂപയിൽ കുറയാത്ത പെൻഷൻ നൽകുവാനുള്ള പദ്ധതി കർഷക ക്ഷേമനിധി ബോർഡിലൂടെ നടപ്പിലാക്കുമെന്നതു മടക്കം ഇടതുപക്ഷ മുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാടെ വിസ്മരിച്ച് കർഷക അവഗണന വിളംബരം ചെയ്യുന്ന സംസ്ഥാന ബഡ്ജറ്റ് കേരളാ കോൺഗ്രസ് (എം) പാർടിക്കും ഇടതുമുന്നണിക്കും ദോഷം ചെയ്യുമെന്ന്  കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.  


ഒരു കിലോ റബ്ബറിന് വിപണി വില എൺപത്തഞ്ചു രൂപയിലെത്തിയപ്പോൾ കർഷകർക്ക് നൂറ്റമ്പതു രൂപ സംഭരണവില ഉറപ്പുവരുത്താൻ കെ.എം. മാണി സാർ പ്രഖ്യാപിച്ച റബ്ബർ വിലസ്ഥിരതാപദ്ധതിയിലൂടെ കഴിഞ്ഞിരുന്നതായും നിലവിലുള്ള വിപണി വില കണക്കാക്കിയാൽ മൂന്നൂറ്‌ രൂപയെങ്കിലും ഒരു കിലോ റബ്ബറിന് കർഷകർക്ക് ലഭിക്കേണ്ടതായ സാഹചര്യത്തിൽ പ്രകടനപത്രികയിലൂടെ കർഷകർക്ക് നൽകിയ വാഗ്ദാനമെങ്കിലും പാലിക്കാൻ ബഡ്ജറ്റിലൂടെ സാധിക്കേണ്ടിയിരുന്നെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. ഉൽപ്പാദന മേഖലയിലും പ്രാധാന്യം സാമൂഹ്യക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും നൽകിയ ബഡ്ജറ്റ് ആനുകൂല്യം ലഭിക്കുന്നവർക്ക് പ്രയോജനപ്പെട്ടേക്കാമെങ്കിലും നാടിൻ്റെ സുസ്ഥിര വികസന മുന്നേറ്റത്തിന് ഗുണം ചെയ്യുന്നതല്ലെന്നും ആശാവർക്കർമാർക്കും അംഗൻവാടി, പ്രീ പ്രൈമറി മേഖലകൾക്ക് നൽകിയ പരിഗണന അഭിനന്ദനാർഹമാണന്നും ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments