ഭാരവാഹനങ്ങൾ കോട്ടയം നഗര പരിധിയിൽ നിന്നും ഒഴിവാക്കണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ


 വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുവാൻ കൂടുതൽ ശാസ്ത്രീയ പഠനങ്ങളും  ചർച്ചകളും നടത്തണമെന്ന്‌ പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ യോഗം ആവശ്യപ്പെട്ടു. 

 രാവിലെ എട്ടുമണിമുതൽ വൈകുന്നേരം എട്ട് മണി വരെ എം സി റോഡിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ ഭാരവാഹനങ്ങൾ ഒഴിവാക്കി വഴി തിരിച്ചു  വിട്ടാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 


മറ്റു പാതകൾ  നിർമ്മിച്ചു ലുലു മാളിലേക്ക്ഒ രു വശത്തേക്ക്  മാത്രം വാഹനങ്ങൾ കടത്തി വിടണം, നിലവിലുള്ള റോഡുകൾ വീതി കൂട്ടി നിർമ്മിക്കണം, ഫ്രാൻസിസ് ജോർജ് എം പി വിഭാവനം ചെയ്ത പുതിയ ഹൈവേയുടെ നടപടികൾക്ക് വേഗം കൂട്ടുക  തുടങ്ങിയവയും യോഗം ആവശ്യപ്പെട്ടു.  ആവശ്യമായ  പഠനമോ  ചർച്ചയോ നടത്താതെ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷമാണുണ്ടാക്കുന്നതെന്നും യാത്രക്കാ ർക്കും ബസ് തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും യോഗം വിലയിരുത്തി. 

 എ സി സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ജോൺ മാത്യു, ആൽവിൻ ജോസ്, ജോസഫ് ജേക്കബ്,  കെ ജെ ജോസഫ്, സാജു മൈക്കിൾ, സേവ്യർ ജോസഫ്, രാജശേഖരൻ, എബിൻ സി രാജു, ജോണി അഗസ്റ്റിൻ, ടി സി തോമസ്, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments