ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഫ്ബിയു) നേതൃത്വത്തിലാണ് പണിമുടക്ക.് നിലവില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത് ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു.
ഏറെ നാളായിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ്് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന് യൂണിയന്‍ നേതൃത്വം പറയുന്നു. പണം നിക്ഷേപിക്കല്‍ പിന്‍വലിക്കല്‍ ചെക്കുകള്‍ പാസാക്കാന്‍ ഭരണപരമായ നടപടികള്‍ തുടങ്ങിയവ ചൊവ്വാഴ്ച തടസ്സപ്പെടും. അതേസമയം സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ല.




0 Comments