എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ തിങ്കളാഴ്ച പാലായിൽ .......രാവിലെ 9.30ന് പാലായിൽകേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്- കെ.മാണി നയിക്കുന്ന വികസന സന്ദേ യാത്രയ്ക്ക് തിങ്കൾ രാവിലെ 10 മണിയ്ക്ക് പാലാ കുരിശുപള്ളി കവലയിൽ ഉജ്വല സ്വീകരണം നൽകുമെന്ന് ഇടതു മുന്നണി നേതാക്കൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം



എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ തിങ്കളാഴ്ച പാലായിൽ .......രാവിലെ 9.30ന് പാലായിൽകേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്- കെ.മാണി നയിക്കുന്ന വികസന സന്ദേ യാത്രയ്ക്ക് തിങ്കൾ രാവിലെ 10 മണിയ്ക്ക് പാലാ കുരിശുപള്ളി കവലയിൽ ഉജ്വല സ്വീകരണം നൽകുമെന്ന് ഇടതു മുന്നണി നേതാക്കൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ..... 

സ്വന്തം ലേഖകൻ

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിൻ്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും കരുതലും ജനങ്ങളിലേക്ക് എത്തിക്കുന്ന തിനായി മൂന്ന് മേഖലകളിലായി എൽ.ഡി.എഫിൻ്റെ നേത്യത്വത്തിൽ വികസന മുന്നേറ്റ ജാഥകൾ നടത്തപ്പെടുകയാണ്. കേരളത്തിൻ്റെ സമാധാനന്തരീക്ഷം മതനിരപേക്ഷ നിലപാടുകളിലൂടെ നിലനിർത്തുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന് കഴിഞ്ഞതായി നേതാക്കൾ അവകാശപ്പെട്ടു. 

യൂ.ഡി.എഫിൻ്റെയും, ബി.ജെ.പിയുടെയും വികസന വിരുദ്ധ നിലപാടുകളും സർക്കാരിനെതിരായുള്ള നുണപ്രചരണങ്ങളും ജോസ് കെ. മാണി എം.പി നയിക്കുന്ന മധ്യ മേഖല വികസന മുന്നേറ്റ ജാഥയിലൂടെ തുറന്നു കാണിക്കപ്പെടുമെന്ന് നേതാക്കൾ പറഞ്ഞു.

മുഖാമുഖം പരിപാടി രാവിലെ 8.30 ന്

വീഡിയോ ഇവിടെ കാണാം 👇👇👇


നിയോജക മണ്ഡലത്തിൽപ്പെട്ട സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള പൗരപ്രമുഖ തൊഴിലാളികൾ, കൃഷിക്കാർ സാമൂഹിക സേവന രംഗത്തും വിവിധ സംഘടനകള നേതൃസ്ഥാനം വഹിക്കുന്നവരും ഉൾപ്പെടെയുള്ള വ്യക്തികളുമായി ഒമ്പതാം തീയതി രാവിലെ മുതൽ 9.30 വരെ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ സംവദിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങ സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും.


തുടർന്ന് പത്രസമ്മേളനത്തിനുശേഷം 10 മണിക്ക് പാലായിലെ സ്വീകരണത്തിൽ പങ്കെടുക്കും.

പാലാ കുരിശുപള്ളി കവലയിൽ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകര ആനയിച്ച് പാലാ മഹാറാണി തീയേറ്റർ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ജാഥയ്ക്ക് വമ്പിച്ച സ്വീകരണവും സമ്മേളനവും നടത്തും.


നിയോജക മണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിലും പതിനയ്യായിരത്തിൽ കുറയാത്ത  ആളുകളെ പങ്കെടുപ്പിക്കും. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള വിദ്യാർത്ഥിക യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും ഉൾപ്പെടുന്ന വലിയ ജനാവലി അണിനിരക്കുന്ന വാദ്യഘോഷങ്ങളും, കലാരൂപങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകും. സമ്മേളനത്തിൽ മന്ത്രിമാരായ  വി.എൻ വാസവൻ, റോഷി അഗസ്‌ററ്യൻ, ഇടതു  കക്ഷി നേതാക്കൾ എന്നിവരും പങ്കെടുക്കും. 

പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ലാലിച്ചൻ ജോർജ്ജ്, ബാബു കെ. ജോർജ്ജ്, റ്റോബിൻ കെ. അലക്‌സ്, സജേഷ് ശശി, ബെന്നി തെരുവത്ത് , എന്നിവർ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments