ആഗോള അയ്യപ്പ സംഗമം - ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ട് ദേവസ്വം ബോർഡ് .....ന​ന്ദ​ഗോ​വി​ന്ദം ഭജൻസ് വന്നില്ല, പകരം പരിപാടി ഇ​ഷാ​ന്‍ ദേ​വിൻ്റേത്.

 

ആഗോള അയ്യപ്പ സംഗമം - ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വിട്ട് ദേവസ്വം ബോർഡ് .....ന​ന്ദ​ഗോ​വി​ന്ദം ഭജൻസ് വന്നില്ല, പകരം പരിപാടി ഇ​ഷാ​ന്‍ ദേ​വിൻ്റേത്. 

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ധൂ​ർ​ത്തെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​ക​ൾ സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.

ചെലവായത് 6 കോടി 33 ലക്ഷം. ബാധ്യത മൂന്നു കോടി 45 ലക്ഷം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മു​ഖ്യ​മ​ന്ത്രി​ക്ക് ക​ട്ടി​ൽ വാ​ങ്ങാ​ൻ തു​ക ചെ​ല​വ​ഴി​ച്ചെ​ന്ന പ​രാ​മ​ർ​ശം റി​പ്പോ​ർ​ട്ടി​ൽ ഇ​ല്ല.

സംഗമത്തിൽ പരിപാടി അവതരിപ്പിക്കാൻ ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അവർക്ക് മ​റ്റു​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അസൗകര്യം അറിയിച്ചു.


പ​ക​രം വ​ന്ന​ത് ഇ​ഷാ​ന്‍ ദേ​വാ​ണെന്നും ബോർഡ് വിശദീകരിക്കുന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ 25ല​ധി​കം ക​ലാ​കാ​ര​ന്മാ​രും 10ല​ധി​കം ടെ​ക്നീ​ഷ്യ​ൻ​മാ​രും ഉ​ൾ​പ്പെ​ടെ 35 പേ​ർ പ​ങ്കെ​ടു​ത്ത മി​ക​ച്ച സം​ഗീ​താ​വി​ഷ്‌​കാ​ര​മാ​ണ് സം​ഘം അ​വ​ത​രി​പ്പി​ച്ച​ത്.

വി​വി​ധ ട്രൂ​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഘ​ത്തി​ന്‍റെ അ​ഞ്ച് ദി​വ​സ​ത്തെ താ​മ​സം, ഭ​ക്ഷ​ണം, റി​ഹേ​ഴ്സ​ൽ തു​ട​ങ്ങി എ​ല്ലാ ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.

ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് സം​ഘ​ത്തി​ന് തു​ക ന​ൽ​കി​യ​താ​യി ബോ​ർ​ഡി​ന്‍റെ ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് പി​ശ​കാ​ണ്. അ​ങ്ങ​നെ തു​ക ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ വൗ​ച്ച​ർ അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്.

തു​ക പോ​യ​ത് ഇ​ഷാ​ൻ ദേ​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്.



ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന് സ​മ​ർ​പ്പി​ച്ച സ്റ്റേ​റ്റ്‌​മെ​ന്‍റി​ൽ അ​ശ്ര​ദ്ധ​യാ​യി ഉ​ണ്ടാ​യ പി​ശ​കാ​ണ് ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു എ​ന്ന രീ​തി​യി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്.

ദേ​വ​സ്വം ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലോ, സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലോ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ട്ടി​ൽ വാ​ങ്ങാ​ൻ തു​ക ചെ​ല​വ​ഴി​ച്ചു എ​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ഇ​ല്ല. അ​ങ്ങ​നെ ഒ​രു വാ​ർ​ത്ത എ​ങ്ങ​നെ പ്ര​ച​രി​ച്ചു എ​ന്ന​ത് അ​തി​ശ​യ​ക​ര​മാ​ണ്.


പ​രി​പാ​ടി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം അം​ഗീ​ക​രി​ക്കാ​വു​ന്ന ചെ​ല​വു​ക​ൾ സം​ബ​ന്ധി​ച്ച് 04-11-2025-ന് ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നാ​യി ഒ​രു എ​സ്റ്റി​മേ​റ്റ് തു​ക സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. അ​തി​ലെ Part K എ​ന്ന ത​ല​ക്കെ​ട്ടി​ൽ “Furniture and Miscellaneous Items for Existing Office Complex and Guest House” എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 3,83,439 രൂ​പ വ​ക​യി​രു​ത്തി​യ​താ​ണ്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് വാ​ങ്ങു​ന്ന ഏ​തൊ​രു സാ​ധ​ന​വും ദേ​വ​സ്വ​ത്തി​ന്‍റെ സ്വ​ത്താ​ണ്. അ​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ട്ടി​ൽ വാ​ങ്ങാ​ൻ ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു എ​ന്ന വാ​ർ​ത്ത ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തന്നും ബോർഡ് വിശദീകരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments