തൂക്കുപാലത്തിനെതിരായ ഇടതുമുന്നണിയുടെയും മാണി ഗ്രൂപ്പിന്റെയും നിലപാട് വികസനം മുടക്കികൾ ആരെന്ന് വ്യക്തമാക്കി; സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുന്നതോടെ പാലായിൽ വികസന കുതിപ്പ് ഒരുക്കും: മാണി സി കാപ്പൻ


തൂക്കുപാലത്തിനെതിരായ ഇടതുമുന്നണിയുടെയും മാണി ഗ്രൂപ്പിന്റെയും നിലപാട്  വികസനം മുടക്കികൾ ആരെന്ന് വ്യക്തമാക്കി; സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുന്നതോടെ  പാലായിൽ വികസന കുതിപ്പ് ഒരുക്കും: മാണി സി കാപ്പൻ 

പാലാ റിവർ വ്യൂ  റോഡിനേയും തോണിക്കടവിനെയും ബന്ധിപ്പിച്ചുള്ള തൂക്കുപാലം പദ്ധതി കഴിഞ്ഞദിവസം യുഡിഎഫ് നേതൃത്വം നൽകുന്ന നഗരസഭ ഭരണസമിതി മുന്നോട്ടുവച്ചിരുന്നു.  ഇതിനെതിരെ ശക്തമായ എതിർപ്പുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുമുന്നണിയും രംഗത്ത് വന്നതോടെ  പാലായിലെ യഥാർത്ഥ വികസനം മുടക്കികൾ ആരെന്ന് ജനങ്ങൾക്ക് ബോധ്യമായതായി എംഎൽഎ മാണി സി കാപ്പൻ വ്യക്തമാക്കി.  ഭരണ പക്ഷത്തിരുന്നപ്പോൾ  ഒരു വികസന പ്രവർത്തനവും പോലും നടത്താതെ നഗരസഭയെ പിന്നോട്ട് അടിച്ചവർ പ്രതിപക്ഷ തായതോടെ വികസനം മുടക്കാനുള്ള  തത്രപ്പാടിൽ ആണെന്നും അത് ഇവിടെ നടക്കില്ല എന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.  ജനക്ഷേമവും വികസനവും എന്ന മുദ്രാവാക്യമുയർത്തിയാണ് യുഡിഎഫ് അധികാരത്തിൽ എത്തിയതെന്നും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഭരണസമിതി ഉണ്ട് എന്നും അതിന് പരിപൂർണ്ണ പിന്തുണ നൽകുമെന്നും എംഎൽഎ അറിയിച്ചു.

 നഗരസഭ ബഡ്ജറ്റിൽ ബഹുവർഷ പദ്ധതിയായി ഉൾപ്പെടുത്തുന്നതിന് മുന്നോടിയായിട്ടാണ് വികസന സേമിനാറിൽ തൂക്കുപാലം പദ്ധതി ചെയർപേഴ്സൺ അവതരിപ്പിച്ചത്.  ശാസ്ത്രീയ പഠനം അടക്കം നടത്തി ധനസ്രോതസ്സുകൾ കൃത്യമായി കണ്ടെത്തിയശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും അതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി  2026 - 27 സാമ്പത്തിക വർഷത്തെ നഗരസഭയുടെ ബഡ്ജറ്റിൽ  പദ്ധതി ഉൾപ്പെടുത്തുമെന്നും ചെയർപേഴ്സൺ  വ്യക്തമാക്കിയതാണ്.  ഇതിന് പിന്നാലെ ശാസ്ത്രീയ പഠനം നടത്തണമെന്നും പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്നും ഉള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തന്നെ പ്രഹസനമാണ്.  സംസ്ഥാന ബഡ്ജറ്റിൽ ഒരു രൂപ വകയിരുത്തുന്ന  ടോക്കൺ പദ്ധതികളുടെ പേരിൽ നേതാവിന് അഭിവാദ്യമർപ്പിച്ച് ബോർഡ് വെക്കുന്നവരാണ്  ഇത്തരം പ്രഹസനം നടത്തുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി പ്രതിപക്ഷ എംഎൽഎ ആയ താൻ വിഭാവനം ചെയ്ത  നിരവധി പദ്ധതികളാണ് ജോസ് കെ മാണിയും  കേരള കോൺഗ്രസും അധികാരത്തിലുള്ള സ്വാധീനം ഉപയോഗിച്ച് മുടക്കിയത്.  നഗരസഭയിൽ അധികാരം നഷ്ടപ്പെട്ടപ്പോഴും അതേ പ്രവണത അവർ തുടരാൻ ശ്രമിക്കുന്നു എന്നതിൽ നിന്നുതന്നെ  ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് വ്യക്തമാകുകയാണ്.  നഗരസഭയിലെ ഭരണമാറ്റത്തിലൂടെ  ക്രിയാത്മകമായ മാറ്റം ഉണ്ടായത് പോലെ തന്നെ സംസ്ഥാനത്തും ഭരണമാറ്റം ഉണ്ടാകുന്നതോടെ പാലാ നിയോജക മണ്ഡലത്തിൽ എമ്പാടും  വികസന കുതിപ്പ് ഉറപ്പാക്കും എന്നും എംഎൽഎ വ്യക്തമാക്കി.

ജനങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ  കാപട്യങ്ങൾ ഇത്തരം നിലപാടുകളുടെ പുറത്തു വരുന്നതിൽ സന്തോഷമുണ്ടെന്നും എംഎൽഎ അറിയിച്ചു. അഞ്ചുവർഷം മുമ്പ് ഉണ്ടായ ജനവിധി അംഗീകരിക്കാതെ പാലായുടെ വികസന സാധ്യതകൾക്ക് തുരങ്കം വെച്ചവർ വികസന നായകന്മാരായി വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്ത് അവതരിക്കുന്നത്  ജനങ്ങളുടെ സാമാന്യ ബുദ്ധിയെ  പരിഹസിക്കുന്നത് പോലെയാണ്.  തന്നെ പരാജയപ്പെടുത്തിയതിന് പാലായിലെ ജനങ്ങളോട്  കഴിഞ്ഞ അഞ്ചുവർഷവും പകരം വീട്ടിയ ജോസ് കെ മാണിയും കൂട്ടരും ഇത്തവണ വോട്ട് തേടിയെത്തിയാൽ  പാലാക്കാർ  വീണ്ടും പാഠം പഠിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും  മാണി സി കാപ്പൻ മുന്നറിയിപ്പ് നൽകി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments