അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ജയന്‍ ഓസ്‌റ്റൻ ക്വാർട്ടർ മിലേനിയം ജന്മദിന ആഘോഷം.


അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ജയന്‍ ഓസ്‌റ്റൻ ക്വാർട്ടർ മിലേനിയം ജന്മദിന ആഘോഷം.

 പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരി ജയന്‍ ഓസ്റ്റന്റെ 250 -ാo ജന്മദിന ആഘോഷങ്ങൾ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു.കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് ഇൻ്റർ കോളേജിയേറ്റ് ബോൾ റൂം ഡാൻസും ജയൻ ഓസ്റ്റൻ സ്മാരക പ്രശ്നോത്തരിയും സംഘടിപ്പിച്ചു.


പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ നീനുമോൾ സെബാസ്റ്റ്യൻ,തേജി ജോർജ് തുടങ്ങിയവർ സംസാരിച്ചു നിരവധി കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments