ഡാറ്റ മൂല്യനിര്‍ണ്ണയം ഇല്ലെങ്കില്‍, ഗവേഷണത്തിന്റെ മൂല്യം നഷ്ടപ്പെടുമെന്ന് എം.ജി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ് പറഞ്ഞു.
എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ക്വാണ്ടിറ്റേറ്റീവ് അനാലിസിസിനെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ ദേശീയ ഹാന്‍ഡ്‌സ്-ഓണ്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്റ്റ്വെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ക്വാണ്ടിറ്റേറ്റീവ് ഡാറ്റ വിശകലനത്തില്‍ പ്രായോഗിക കഴിവുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 120 പേര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ. ഡോ. വിനോദ് കുമാര്‍ എസ് അധ്യക്ഷത വഹിച്ചു.
പ്രൊഫ. ഡോ. കെ. മണികണ്ഠന്‍, ഡോ. അഷറഫ് അബ്ദുള്‍ സലാം, പ്രൊഫ. ഡോ. ഇമ്മാനുവല്‍ തോമസ്, പ്രൊഫ. ഡോ. കെ. കെ. ജോസ്, പ്രൊഫ. ഡോ. നൗഷാദ് പി.പി. പ്രൊഫ. ഡോ. റൊമേറ്റ് ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും.
ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. ബോബന്‍ ജോസഫ് സ്വാഗതവും ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. സ്വാതിമോള്‍ പി.എസ്. നന്ദിയും പറഞ്ഞു.
ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. ബോബന്‍ ജോസഫ് സ്വാഗതവും ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. സ്വാതിമോള്‍ പി.എസ്. നന്ദിയും പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments