ചീങ്കല്ലേല്‍ റോസ്ഭവന്‍ ആരാധനാ മഠാംഗമായ സിസ്റ്റര്‍ ബെറ്റ്‌സി വരീക്കല്‍ (81) നിര്യാതയായി.




ചീങ്കല്ലേല്‍ റോസ്ഭവന്‍ ആരാധനാ മഠാംഗമായ സിസ്റ്റര്‍ ബെറ്റ്‌സി വരീക്കല്‍ (81) നിര്യാതയായി.  
 
പരേത അറുന്നൂറ്റുമംഗലം ഇടവക വരീക്കല്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (26.02.2026) വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് റോസ് ഭവന്‍ ചാപ്പലില്‍ ആരംഭിച്ച് മഠം വക സെമിത്തേരിയില്‍. 
 
 
കാഞ്ഞിരമറ്റം, നെല്ലിയാനി, നസ്രത്ത് ഹില്‍, ക്രൈസ്റ്റ് ഹാള്‍, മുട്ടം, ദേവമാതാ കൂത്താട്ടുകുളം, അഡോറേഷന്‍ ഹോസ്റ്റല്‍, ഉജ്ജയിന്‍, സെനക്കിള്‍, കടനാട്,  വിയാന്നി ഹോം മുട്ടുചിറ, സന്നിധാന ബാംഗ്ലൂര്‍, ഉരുളികുന്നം, കൂടല്ലൂര്‍, കൗണ്‍സിലിംഗ് സെന്റര്‍ ചെത്തിമറ്റം, പൂവക്കുളം, വടകര, ജ്യോതി പൈക, മുട്ടുചിറ, കുര്യനാട്, റോസ്ഭവന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സഹോദരങ്ങള്‍: കുട്ടിയമ്മ സ്‌കറിയ (കുതിരവേലില്‍, മരങ്ങോലി), വി.ജെ. ജോസഫ്, സിസ്റ്റര്‍ റോസിലിറ്റ് എസ്എബിഎസ് (ഉജ്ജെയിന്‍), വി.ജെ. ജോര്‍ജ്, പരേതനായ വി.ജെ. വക്കച്ചന്‍.
 
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments