തലചായ്ക്കാനൊരിടം ഇടപ്പാടി വെഞ്ചരിപ്പും ഉദ്ഘാടനച്ചടങ്ങും 2026 മാർച്ച് 17-ന് വൈകുന്നേരം 4.00 മണിക്ക് സംഘടിപ്പിച്ചു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സ്ഥാപനത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.




തലചായ്ക്കാനൊരിടം ഇടപ്പാടി  വെഞ്ചരിപ്പും ഉദ്ഘാടനച്ചടങ്ങും 2026 മാർച്ച് 17-ന് വൈകുന്നേരം 4.00 മണിക്ക്  സംഘടിപ്പിച്ചു. പാലാ രൂപതാ മെത്രാൻ   മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സ്ഥാപനത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.


സാമൂഹിക-സാംസ്‌കാരിക-ആത്മീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. വയോജന സംരക്ഷണം കേവലം ഒരു സേവനമല്ല, മറിച്ച് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ സംസാരിച്ച വിശിഷ്ടാതിഥികൾ ഓർമ്മിപ്പിച്ചു.
സ്റ്റേറ്റ് കമ്മീഷണർ ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് കേരള - ലക്ഷദ്വീപ് പ്രൊഫ. ഡോ. പി. ടി. ബാബുരാജ്, കോട്ടയം സാമൂഹ്യനീതി വകുപ്പിലെ കൗൺസിലർ   എം. പി. ജോസഫ്, ലോക മാനസിക-സാമൂഹിക പുനരധിവാസ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. വി. കെ. രാധാകൃഷ്ണൻ, വേൾഡ് ഫെഡറേഷൻ ഫോർ  മെന്റൽ  ഹെൽത്ത് വൈസ് പ്രസിഡണ്ട് ഡോ. റോയ് എബ്രഹാം കള്ളിവയലിൽ,  മാണി സി. കാപ്പൻ എം എൽ എ,  ഷോൺ ജോർജ്, നിഷ ജോസ് കെ മാണി, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   സുധ ഷാജി, വൈസ് പ്രസിഡന്റ്   ജിജി എറ്റികുന്നേൽ, 


 പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു, ഫാ. ജോർജ് വയലിൽ പറമ്പിൽ, ഫാ. സക്കറിയാസ് അട്ടപ്പാട്ട്, ഫാ. സിബി മാത്യു , ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ, ഫാ. ഫിലിപ്പ് ഇരുപ്പകാട്ടു, ഫാ. തോമസ് തോട്ടുങ്കൽ, ജോർജ് കരുണക്കൽ,   ദേവസ്യാചൻ മറ്റത്തിൽ,   ജോർജ് കുളങ്ങര, രാജി മാത്യു പാംബ്ലാനി, സന്തോഷ്‌ മാട്ടേൽ, ടോമി ചെറിയാൻ,പി സി ചെറിയാൻ  ഭരണങ്ങാനം ഗ്രാമപഞ്ചായത് ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജെ. മാർട്ടിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിസ്റ്റർ തെരേസ് കോയിപ്പുറം, സിസ്റ്റർ മേഴ്‌സി ജോർജ്, സിസ്റ്റർ റാണി (SABS, ചെത്തിമറ്റം), സിസ്റ്റർ ജാൻസി (കൗൺസിലിംഗ് സെന്റർ, ചെത്തിമറ്റം) എന്നിവരും, ഇടപ്പാടി നിവാസികളും  മരിയസദനത്തിന്റെ സുഹൃത്തുക്കളും, സ്റ്റാഫ്‌ അംഗങ്ങളും ചടങ്ങിൽ പങ്കാളികളായി.


വയോജനങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യങ്ങളും സമഗ്രപരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്റെ വ്യാപകമായ സഹകരണവും പിന്തുണയും ചടങ്ങിൽ പങ്കെടുത്തവർ രേഖപ്പെടുത്തി.
ചടങ്ങിന്റെ സമാപനത്തിൽ, 60 സെ  തോമസ് മച്ചിയാനിക്കൽ, ഭാര്യ സെലിൻ തോമസ് മച്ചിയാനിക്കൽ എന്നിവരെ  ആദരിച്ചു . തുടർന്ന് മരിയസദനവും  മരിയസദനത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ഗാനസന്ധ്യ അവതരിപ്പിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments