സെന്റ് മാത്യൂസ് എൽ.പി.സ്കൂൾ വിദ്യാർത്ഥികളുടെ പിരിഞ്ഞു പോകലിന് വ്യത്യസ്തമായ ആദരവ് .
എലിക്കുളം കാരക്കുളം സെന്റ് മാത്യൂസ് എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പു വേളയിലാണ് വ്യത്യസ്തമായ ഒരാദരവ് ഉണ്ടായത്. നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരാഗ്രഹം വെയിലത്തും , മഴയത്തുമെല്ലാം തങ്ങളുടെ സ്കൂൾ പരിസരത്തേയും വീട്ടു പരിസരത്തേയുമെല്ലാം ,ജൈവ മാലിന്യങ്ങളും ,അജൈവ മാലിന്യങ്ങളും ശേഖരിക്കുന്ന ചേച്ചിമാർക്ക് ഒരാദരവ് കൊടുക്കണം.
ഇവർ കൂട്ടായി ഇക്കാര്യം ഇവരുടെ ക്ലാസ് ടീച്ചറെ അറിയിച്ചു. ടീച്ചർ ഇക്കാര്യം ഹെഡ് മിസ്ട്രസ്സിനെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം . പിന്നെ ഒട്ടും മടിച്ചില്ല നാലാം ക്ലാസുകാരുടെ പിരിഞ്ഞു പോക്കൽ ചടങ്ങു തന്നെ വേദിയാക്കി.രമ്യ സേവ്യർ ,ട്വിന്റു സേവ്യർ എന്നീ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു. സ്കൂൾ മാനേജർ ഫാ.ജെയിംസ് തെക്കും ചേരിക്കുന്നേൽ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് മായാ . എം. മെർലിൻ,പഞ്ചായത്ത്
വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്,അദ്യാപക പ്രതിനിധി സോജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



0 Comments